Monday, September 24, 2007

ഇതാണോ ബുഷ്ഷേ ജനാധിപത്യം?


ലോകത്തെ അഞ്ചുപത്ത് വലിയ കമ്പനികള്‍ ചേര്‍ന്ന് വേള്‍ഡ് ഇന്‍ കോര്‍പ്പറേറ്റഡിനെ ഏറ്റെടുക്കുമോയെന്ന പേടിയെപ്പറ്റി മുന്‍പൊരു പോസ്റ്റില്‍ എഴുതിയിരുന്നു. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്തോനേഷ്യയുടെ ജിഡിപ്പിയേക്കാള്‍ വലുതാണ് ജാപ്പനീസ് കോര്‍പ്പറേറ്റ് ഭീമന്‍ മിത് സുബിഷിയുടെ നെറ്റ്വര്‍ത്ത് എന്നറിഞ്ഞതു മുതലാണ് അങ്ങനെയൊരു പേടി കാരണം വെളുപ്പിന് രണ്ടേമുക്കാലിനെല്ലാം ഉണര്‍ന്നാല്‍പ്പിന്നെ ഉറങ്ങാന്‍ പറ്റാതായത്. നാഷണല്‍ സെക്യൂരിറ്റിപോലുള്ള റൊമ്പ പ്രമാദമാന വിഷയങ്ങളും സ്വകാര്യമായാലോ? എല്ലാം ഗവണ്‍മെന്റ് ചെയ്തു തരും എന്ന ഇന്ത്യന്‍ ഹാങ്ങോവറും കൊണ്ട് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ചിന്തിക്കാന്‍ വരല്ല് എന്ന് പറയുവാ? പട്ടിയുടെ വാലില്‍ കയറ്റിയ കുഴല്‍ വളഞ്ഞുപോയത് കാട്ടിത്തരുവാ? ഇറാക്കിലുള്ള അമേരിക്കന്‍ നയതന്ത്രപ്രതിനിധികളുടെ സുരക്ഷയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത് ബ്ലാക്ക് വാ‍ട്ടര്‍ എന്ന അമേരിക്കന്‍ സ്വകാര്യ കമ്പനി. അവരുടെ ചിലയാളുകള്‍ കഴിഞ്ഞ ദിവസം ചില ഇറാക്കിയന്‍ സിവിലിയന്‍സിനെ യാതൊരു പ്രകോപനവുമില്ലാതെ വെടി വെച്ചു കൊന്നത് വിവാദമായാരുന്നല്ലൊ. ഇതു വല്ലോം അമേരിക്കയില്‍ നടപ്പുള്ളതാണോയെന്ന് അമേരിക്കന്‍ വായനക്കാരാരേലും പറഞ്ഞു തരാമോ? ഇതാണോ പോസ്റ്റ് മോഡേണ്‍ ജനാധിപത്യം? അറബിനാട്ടിനെ ജനാധിപത്യത്തീ കുളിപ്പിക്കാനാന്നല്ലൊ ഇഞ്ചേം താളീമായി ദൈവവിളി കേട്ട് ബുഷ്ഷച്ചായന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നെ. നമ്മുടെ നാട്ടില് റിട്ടയര്‍ ചെയ്ത ചില പട്ടാളക്കാര് സെക്യൂരിറ്റി കമ്പനികള്‍ തുടങ്ങിയിട്ടില്ലേ? നമ്മുടെ ഗവണ്മെന്റ് കോടിയേരിയുടെ ജോലി അവര്‍ക്ക് കൊടുക്കുമൊ? ഗവണ്‍മെന്റുകളുടെ നടത്തിപ്പ് കമ്പനികള്‍ നടത്തുന്ന എഫിഷ്യന്‍സിയോടെ നടത്തിയാലെ നമ്മുടെ നാട് നന്നാവൂ എന്ന് അരാഷ്ട്രീയ മൂരാച്ചികള്‍ കമന്റടിക്കുമോ? പ്രോഫിറ്റ് മോട്ടീവ് പോലീസിനും ബാധകമാവുമോ? പാര്‍ക്കിംഗ് ഫൈനടിക്കുന്ന മുനിസിപ്പാലിറ്റിക്കാരനും കമ്മീഷനും ടാര്‍ഗറ്റുമുണ്ടാവുമൊ? ബെങ്കി മൂണിനെ യു. എന്‍. സിക്രട്ടറിയാക്കാന്‍ വേണ്ടി ആഫ്രിക്കന്‍ വോട്ടുകള്‍ വാങ്ങാന്‍ കൊറിയന്‍ മൂലധനം ലോണുകളായും എയ്ഡുകളായും ഒഴുകിയതുപോലെ ലോകമെങ്ങുമാവുമോ? ബുഷ്ഷേമ്മാന്നെ, ഇതിന് ഞങ്ങേടെ നാട്ടീ പറയുന്ന പേര് പണാധിപത്യം എന്നാ. ബില്‍ ഗേറ്റ്സ് ലോകം എന്ന കമ്പഞ്ഞീടെ പ്രസിദേന്തി (കോര്‍പ്പറേറ്റ്സ് അവരുടെ തലവനെ പ്രസിഡന്റ് എന്നു വിളി തുടങ്ങിയത് മന:പ്പൂര്‍വം തന്നെ കെട്ട. India Inc എന്ന് ബീജേപ്പി മാഗസിന്‍സ് കവര്‍സ്റ്റോറീസ് എഴുതീതും അതുതന്നെ കളി കെട്ട. ഇവരെ അങ്ങാട്ടും അവരെ ഇങ്ങാട്ടും അടുപ്പിച്ച് ഡബ് ള്‍ ഡെക്കര്‍ വടക്കാക്കി തെക്കാക്കല്‍), ങ്ഹാ, ഗേറ്റ്സ് പ്രസിഡന്റ്, രത്തന്‍ ടാറ്റ ഗതാഗതം, അംബാനി ഒരാള്‍ പെട്രോളിയം മന്ത്രി... എങ്ങനുണ്ടാവും ലോക മന്ത്രിസഭ? വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ അതിങ്ങു വന്നു കഴിഞ്ഞു. വിചാരിച്ചതിനേക്കാള്‍ വേഗത്തില്‍ത്തന്നെ ജനം മുഴുവന്‍ പറയും അതു തന്നെയാ വേണ്ടത് എന്ന്. അപ്പ നിങ്ങ വെറും ജോര്‍ജ് ബുഷ്ഷ്. അതോ കറക്റ്റ് സമയത്തിനെടുത്ത് വീശാന്‍ പാകത്തിന് ഞങ്ങടെ ചില നേതാക്കന്മാരെപ്പൊലെ സാറും സീക്രട്ടായി വല്ല ബിസിനസ്സും തൊടങ്ങിവെച്ചിട്ടുണ്ടൊ?

6 comments:

കണ്ണൂസ്‌ said...

ആരോട് എന്ത് പരാതി പറയാന്‍ മാഷേ? വേറൊരു സാഹചര്യത്തില്‍ ഞാനും ഈ ചോദ്യം ചോദിച്ചതായിരുന്നു. അതിന്‌ കിട്ടിയ ഉത്തരങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലായി - നമ്മുടെയൊക്കെ ജനാധിപത്യ സങ്കല്പ്പത്തിനാണ്‌ കുഴപ്പം. :-(

വക്കാരിമഷ്‌ടാ said...

ഇറാന്‍ പ്രസിഡണ്ട് ഇന്നലെ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞു - "In Iran, we don't have homosexuals, like in your country."

മീഡിയ അതാക്കി തലക്കെട്ട് (അതിലെ അവസാന ഭാഗം - ലൈക് ഇന്‍ യുവര്‍ കണ്ട്രി- എന്നത് തലക്കെട്ടില്‍ കാണിച്ചില്ല).

ഇനി ഈ പറഞ്ഞ അമേരിക്കയിലോ?

മലയാളിക്കള്‍ മാത്രമല്ല രണ്ട് താപ്പുള്ളവര്‍ എന്നത് മാത്രം ഒരു ആശ്വാസം.

കണ്ണൂസ്‌ said...

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഇറാന്‍ പ്രസിഡന്റിന്റെ പ്രസംഗത്തിന്‌ വലിയ പ്രസക്തിയൊന്നുമില്ല. ഈ റിപ്പോര്‍ട്ട് കാണൂ.

ഇതിന്റെ ഹൈലൈറ്റ് ഈ വരികളിലുണ്ട്.

With thousands of protesters gathered on Columbia's campus, Bollinger defended extending the invitation to Ahmadinejad. It was important for Americans to hear the Iranian leader because the nation needs the "intellectual and emotional courage to confront the mind of evil," he said.എന്തിനാണ്‌ വിളിച്ചു വരുത്തിയതെന്ന് ഇപ്പോള്‍ മനസ്സിലായിക്കാണും വിമര്‍ശകര്‍ക്ക്. തിണ്ണമിടുക്ക് കാണിക്കാന്‍. :-) അല്ലാതെന്താ?

വക്കാരിമഷ്‌ടാ said...

ഇറാന്‍ പ്രസിഡണ്ട് അമേരിക്കയില്‍ കാലു കുത്തുമ്പോഴേ അറസ്റ്റ് ചെയ്യണമെന്നും ചില ജനാധിപത്യ തീവ്രവാദികള്‍ പറഞ്ഞിരുന്നു. പക്ഷേ ന്യൂയോര്‍ക്കില്‍ യു.എന്‍-ന്റെ ചുറ്റുവട്ടത്ത് യു.എന്‍ ല്‍ അംഗമായ ഏത് രാജ്യത്തലവനും വരാം എന്നൊരു അന്താരാഷ്ട്ര ഉടമ്പടിയുമുണ്ടെന്ന് തോന്നുന്നു. അതായത് പുള്ളി അമേരിക്കയില്‍ കാലുകുത്തിയത് അമേരിക്കയുടെ ഔദാര്യമല്ലെന്ന്. അല്ലെങ്കില്‍ പിന്നെ ഷാവേസ് പറഞ്ഞതുപോലെ യു.എന്‍ ന്റെ ആസ്ഥാനം ന്യൂയോര്‍ക്കില്‍ നിന്ന് മാറ്റണം. എന്തിനാണ് ഇതിവിടെ വെച്ചുകൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞ കൊല്ലം പുള്ളി ചോദിച്ചിരുന്നു.

സി.എന്‍.എന്‍ -ലെ വായനക്കാരുടെ കമന്റുകളില്‍ ചിലര്‍ ചോദിച്ചിരുന്നു, ബുഷ് ഇതുപോലെ ഇറാനില്‍ പോയി അവിടുത്തെ യൂണിവേഴ്‌സിറ്റി പിള്ളേരുടെ ചോദ്യങ്ങള്‍ നേരിട്ടാല്‍ എങ്ങിനെയിരിക്കുമെന്ന്. ബുഷിന്റെ പല മീറ്റിംഗുകളിലും ഹാന്‍ഡ് പിക്‍ഡ് ആള്‍ക്കാരാണല്ലോ ഇരിക്കുന്നത് (പണ്ട് നാഷണല്‍ ജ്യോഗ്രഫിക്‍സില്‍ ബുഷ് വിമാനത്തില്‍ കയറാന്‍ തുടങ്ങുമ്പോള്‍ കൈവീശിക്കാണിക്കാന്‍ നിര്‍ത്തുന്ന ആള്‍ക്കാരെ തിരഞ്ഞെടുക്കുന്നതെങ്ങിനെയെന്ന് കാണിച്ചിരുന്നു. അവരുടെ അപ്പൂപ്പന്മാരുടെ ചരിത്രം വരേ നോക്കിയേ അങ്ങിനെയുള്ളവരെ ഹാന്‍ഡ് പിക് ചെയ്യുകയുള്ളൂ. പിന്നെ തികച്ചും സ്വാഭാവികമായി ബുഷ് വിമാനത്തില്‍ കയറാന്‍ തുടങ്ങുന്നു-ഉടന്‍ ആള്‍ക്കാര്‍ കൈവീശുന്നു-ബുഷ് ഉടന്‍ അവരുടെ അടുത്ത് ചെന്ന് കുശലം ചോദിക്കുന്നു, കൈവീശിക്കാണിക്കുന്നു, പ്ലെയിനില്‍ കയറുന്നു).

ബുഷ് വേണ്ട കെറിയുടെ പ്രസംഗത്തിനിടയ്ക്ക് ആളാവാന്‍ നോക്കിയ ആള്‍ക്ക് പറ്റിയത് കണ്ടല്ലോ.

എല്ലാം തിരഞ്ഞെടുത്ത വളിപ്പുകള്‍ മാത്രം :)

One Swallow said...

യഥാര്‍ത്ഥ ജനാധിപത്യത്തില്‍ മരപ്പട്ടിക്കും മാര്‍കേസിനും വെള്ളരിക്കാപ്പൂവലിനും പെരുച്ചാഴിക്കും എം. എന്‍. വിജയനും ചെമ്പകപ്പൂവിനും കഴുകനും പിണറായിക്കും ബോംബിനും കട്ടാമ്പാറയ്ക്കും എളാങ്കിനും ഇളനീരിനും അറക്കവാളിനും മദര്‍തെരേസക്കും ഉണ്ണിമേരിക്കും ഗാന്ധിജിക്കും ബുഷിനും അഹമ്മദിനിജാദിനും സ്ഥാനമുണ്ടാവും. “ജനാധിപത്യം മാത്രമാണ് ശരി എന്നു പറയുന്നത് ജനാധിപത്യമല്ല” എം. എന്‍. വിജയന്‍

എതിരന്‍ കതിരവന്‍ said...

ഒരു യൂണിവേഴ്സിറ്റി ക്യാമ്പസില്‍ ആരെ വിളിച്ചു പ്രസ്ങ്ങിപ്പിച്ച് നാടകം കളിക്കണമെന്ന് അമേരിക്കനു നന്നായി അറിയാം. ഖൊമെനിയെ എന്താ പണ്ട് ഇതിനു വിളിക്കാത്തത്?

Related Posts with Thumbnails