100 സെന്റീമീറ്റര്‍ ഒരു മീറ്ററാണെങ്കില്‍ 100 സെന്റിമെന്റല്‍ ഒരു മെന്റല്‍ എന്ന് മുമ്പ് ഒരു പോസ്റ്റിലെഴുതിയിരുന്നു. ഇതാ അതുപോലെ മറ്റൊരു മാരണം: പൈസാചിക പ്രശ്നം എന്നു കേട്ടിട്ടില്ലേ, ഞാനോ നിങ്ങളോടു പറയുന്നതു: പൈസാചികപ്രശ്നമെല്ലാം സഹിക്കാം. ദാമ്പത്യപ്രശ്നങ്ങളും സഹിക്കാം. ദാമ്പത്തികപ്രശ്നം വന്നാല്‍, ഹെന്റമ്മോ...
Tuesday, September 25, 2007
Subscribe to:
Post Comments (Atom)
9 comments:
സ്നേഹമില്ലായ്‌മയും ദാരിദ്ര്യവും ഒരുമിച്ച് വീട്ടില്‍ കയറിവന്നാല്‍ പിന്നെ ദാമ്പത്തിക പ്രശ്‌നം ഉറപ്പ്.
ദാമ്പത്തികപ്രശ്നം. ഒന്നിച്ചായാലും പിരിച്ചായാലും പ്രശ്നം പ്രശ്നം തന്നെ. പ്രശ്നമില്ലാത്ത ജീവിതമുണ്ടോ? ജന്മമുണ്ടോ?
അതുകൊണ്ടാണല്ലോ പണ്ടേ മഴവില്‍ക്കാവടിയാടി ബോബി കൊട്ടാരക്കര പറഞ്ഞത്, പ്രശ്‌നങ്ങളെല്ലാം പ്രശ്‌നങ്ങളാണല്ലോ, അതുകൊണ്ടാണല്ലോ പ്രശ്‌നമെന്ന വാക്കുതന്നെയുണ്ടായത് എന്ന് :)
ഗാനം: പ്രശ്‌നങ്ങളൊക്കെയും പങ്കു വെയ്ക്കാം...
ചരണം: സ്വലൂഷനില്ലാത്ത...പ്രശ്‌നമുണ്ടോ...
വക്കാരീ, സ്നേഹമില്ലായ്മയും പണവും കൂടുമ്പോഴാണ് ദാമ്പത്തികപ്രശ്നം ഉറപ്പാകുന്നത്. എനിയ്ക്കറിയാവുന്ന ഡോക്ടര്‍ ദമ്പതികള്‍ ഈയിടെ ദാമ്പത്തിക പ്രശ്നത്തില്‍ അടിച്ചുപിരിഞ്ഞതേ ഉള്ളു. പൊരിഞ്ഞ വഴക്കില്‍ സഹോദരരേയും കഷ്ടപ്പെടുത്തി.
പണപ്പം ദു;ഖമാണുണ്ണീ
തെണ്ടിത്തമല്ലൊ സുഖപ്രദം.
അതിനോട് എതിരാണ്, അപ്പറഞ്ഞതില്‍ പതിരുണ്ട്. പണക്കാര്‍ക്കാര്‍ക്കും മനസ്സമാധാനമില്ല എന്നത് കേരളീയ മഡ്-ല്‍ ക്ലാസ് എക്കാലത്തും നടത്തുന്ന വിഷ്ഫുള്‍ തിങ്കിങ്ങും ക്യൂനുമാണ് (ഇങ്ക്ലൂഡിംഗ് മൈക്കിള്‍സ് ടീ). ഒരു തരം അസൂസ. പണമുണ്ടാക്കുന്നത് പാപമാണ് എന്നൊരു ചിന്തയാണ് മറ്റൊരു കൂട്ടര്‍ക്ക്. ഉള്ളില്‍ ദുര, പുറമേ കൊര.
:)
I was trying to swallow the truth. "Daampaththika praznam" arises only when an issue develops over money when it there. There cannot be praznam over something which is not there. thus "daampaththikam' suugests the negative of the right to own poverty.
I was refering to the canonical stories of wealth currupting the soul as in "The Pearl" by Steinbeck.
Despite being in the US for many years, I stiil could be retaining a Malayali mind, but (the wishful thinking that) marital conflict over financial rights pervades all societies. Although Hollywood movies may not reflect truth a slice of it could be traced in them. Consider movies like "Kramer versus Kramer", Mrs. Doubtfire" for instances of "daampaththika praznam". Portrayal of snEhskkuRavu and having money, not poverty.
എതിരന്‍സ്, ദാമ്പത്യ ജീവിതത്തിന് സാമ്പത്തികം വേണം. സമ്പത്തില്ലെങ്കിലും കുഴപ്പമില്ലെന്ന് വെക്കാം സ്നേഹമുണ്ടെങ്കില്‍ (താത്വികമായിട്ടാണെങ്കിലും). “നിന്നെ ഞാന്‍ പൊന്നുപോലെ നോക്കിക്കൊള്ളാം എന്നൊക്കെ പറഞ്ഞ് നിക്കാന്‍ നോക്കാം, കുറച്ച് നാളത്തേക്കെങ്കിലും. പക്ഷേ സ്നേഹവുമില്ല, സാമ്പത്തികവുമില്ലെങ്കിലോ, അവിടെ ദാമ്പത്തിക പ്രശ്‌നമായി. സ്നേഹമില്ലാത്ത ദാമ്പത്യ ജീവിതത്തില്‍ സാമ്പത്തികം കൂടിയില്ലെങ്കില്‍ ഉണ്ടാവുന്ന പ്രശ്‌നത്തെയും ദാമ്പത്തിക പ്രശ്‌നം എന്ന് വിളിക്കാമെന്നാണല്ലോ :)
ഉദാ:
വീണ്ടും ചില വീട്ടുകാര്യത്തില്‍ ജയറാമിന് വലിയ സ്നേഹമായിരുന്നു സംയുക്താ വര്‍മ്മയെ. പക്ഷേ രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പ്രാന്തായി. പോയി പണിയെടുത്ത് കാശുണ്ടാക്കിയില്ലായിരുന്നെങ്കിലോ? രണ്ടര മണിക്കൂര്‍ സിനിമയില്‍ കൂടി വന്നാല്‍ രണ്ടു മണിക്കൂര്‍ അവര്‍ തമ്മില്‍ സ്നേഹിക്കും. അതും കഴിഞ്ഞാലോ... കണ്ട്രോള് പോകും. ദാമ്പത്തിക പ്രശ്‌നം.
സാമ്പത്തികമുണ്ടെങ്കിലോ, കുറച്ച് പാച്ചപ്പൊക്കെ നടക്കും - ഉദാഹരണത്തിന് സബോള തന്നെ പറഞ്ഞത് പോലെ ഒരു വി.സി.ഡി എടുത്ത് ധിം തരികിട ധോം കണ്ടാല്‍ മതി. “ശുംഭനാണു നീ വെറും ബോറനാണു നീ” എന്ന ബാലേ ഗാനം കേള്‍ക്കുമ്പോഴേ, ദമ്പതിയെ വിളിക്കും, വന്നിരുന്ന് കാണാന്‍. “ഇത് നമ്മുടെ ചോറാണ്” എന്ന് ധാര്‍മ്മികബോധന്‍ നായര്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ മുകേഷ് പറയും, “ചോറല്ല, കഞ്ഞി, കഞ്ഞി, ദിവസവും മൂന്നുനേരം അടിച്ച് കയറ്റുന്നത് പിന്നെന്താ?”. അല്ലെങ്കില്‍ ഒരു ചേയ്‌ഞ്ചിന് ഊട്ടിക്ക് പോകാം.
സ്നേഹമില്ലാ ജോസഫും ദാരിദ്ര്യന്‍ നായരും ഒരുമിച്ച് വീട്ടിലേക്ക് വന്നാല്‍ കൊടുക്കാന്‍ ഒരുകപ്പ് കാപ്പി പോലും കാണില്ല, പിന്നല്ലേ രണ്ടു കപ്പ്. ശരിക്കും പ്രാന്താവും.
:)
എന്താ ഒരു വാക്കിഷ്ട്ടാ. തൊഴുതു
Post a Comment