Sunday, September 9, 2007

എന്നെയും മന്ത്രിയാക്കണം


കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കണം, നീലന് സാംസ്ക്കാരികം, ജോസഫിന് വിദ്യാഭ്യാസം എന്നല്ല പറഞ്ഞു വരുന്നത്. ഏതെങ്കിലും ഒരു പി. ജെ. ജോസഫിനെപ്പിടിച്ച് ഏതെങ്കിലും വകുപ്പിന്റെ മന്ത്രിയാക്കണം. പരിഹാസത്തിന്റെ ലവലേശമില്ലാതെയാണ് ഇത് പറയുന്നത്. കാരണം അതാണ് ജനാധിപത്യത്തിന്റെ അന്തസത്ത. ചുങ്കക്കാരും വേശ്യകളും ഞരമ്പുരോഗികളും പെണ്‍ വാണിഭക്കാരും അബ്കാരികളും ജനാധിപത്യം എന്നു കേട്ടാല്‍ വിറളി പിടിക്കുന്ന കത്തോലിക്കരും ഉള്‍പ്പെടുന്ന ദൈവരാജ്യമാണ് ജനാധിപത്യം. അതില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം വേണം. ഒരു തിരക്കില്‍ ചാന്‍സു കിട്ടിയാല്‍ പെണ്ണുങ്ങളെ ഞോണ്ടാത്ത മലയാളി ആണുങ്ങള്‍ എത്ര ശതമാനം വരും? അവരുടെ പ്രതിനിധിയായി അച്യുതാനന്ദനേപ്പോലുള്ള ആണുങ്ങളുണ്ടല്ലൊ. ബാക്കിയുള്ള ആണുങ്ങള്‍ക്ക് പ്രാതിനിധ്യം വേണ്ടേ? ഓര്‍ക്കുന്നോ എന്‍. കെ.ബാലകൃഷ്ണനും സുന്ദരം സ്വാമിയുമെല്ലാം പിഎസ്പിയുടെ മന്ത്രിമാരായിരുന്നത്? മനുഷ്യന്‍ പോയിട്ട് ഒരു പൂട പോലുമില്ലാതിരുന്ന പാര്‍ട്ടിയുടെ. അതാണ് ജനാധിപത്യം. കുറ്റവാളികള്‍ ഇല്ലാതാകുന്ന കാലത്തോളം കുറ്റവാളികള്‍ക്കും വേണം പ്രാതിനിധ്യം. കുറ്റവാളികള്‍ക്കും പറയാനുള്ളത് കേള്‍ക്കണം. കുറ്റം ഇല്ലാതാക്കണമെന്നത് വേറെ കാര്യം. അതെ, ജനാധിപത്യം ഇച്ചരെ കട്ടിയാണ്. എന്തായാലും അതാണ് യഥാര്‍ത്ഥ ജനാധിപത്യം, അല്ലെ?

17 comments:

ഉറുമ്പ്‌ /ANT said...

"ഓര്‍ക്കുന്നോ എന്‍. കെ.ബാലകൃഷ്ണനും സുന്ദരം സ്വാമിയുമെല്ലാം പിഎസ്പിയുടെ മന്ത്രിമാരായിരുന്നത്? മനുഷ്യന്‍ പോയിട്ട് ഒരു പൂട പോലുമില്ലാതിരുന്ന പാര്‍ട്ടിയുടെ. അതാണ് ജനാധിപത്യം."

എന്‍.കെ.ബാലകൃഷ്ണന്‍റെയും, സുന്ദരം സ്വാമിയുടെയും കാലത്തെ പി.എസ്.പി.യെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിട്ടാണോ മേല്‍പ്പറഞ്ഞ വരി എഴുതിയതെന്നു സംശയം.

One Swallow said...

പട്ടത്തിനു ശേഷം പി എസ് പി ദുര്‍ബലമായി. ഇപ്പോഴത്തെ ചില മന്ത്രിമാരുടെ പാര്‍ട്ടികളും അങ്ങനെ തന്നെ. ലെറ്റര്‍ഹെഡ് പാര്‍ട്ടികള്‍, ഒരു അംബാസഡര്‍ കാറില്‍ കൊള്ളാവുന്ന പ്രവര്‍ത്തകര്‍ എന്നൊക്കെ കേട്ടിട്ടില്ലെ? അവരെയും കൂടി കണക്കിലെടുക്കുന്നതാണ് ജനാധിപത്യം എന്നാണ് പറഞ്ഞത്.

Anonymous said...

'ജനാധിപത്യം എന്നു കേട്ടാല്‍ വിറളി പിടിക്കുന്ന കത്തോലിക്കരും ഉള്‍പ്പെടുന്ന ദൈവരാജ്യമാണ് ജനാധിപത്യം'

പിന്നെ എല്ലാരും ജനാധിപത്യം തേന്‍ പുരട്ടി വിഴുങുന്നവര്‍, കത്തോലിക്കര്‍ മാത്രം അതല്ല

നിങള്‍ ഇന്നലതേ പത്രം നോക്കു. ജനാധിപത്യ അപ്പസ്തോലന്‍ ലാദന് ഒരു പുതിയ ടേപ് എരകിയുട്ടുന്ദു അതൊന്നു കേള്‍ക്കു അന്നട്ട് പറ ഈ മാതിരി ചെറ്റതരം

ഇന്നു വരെ അതു സംരക്ഷിക്കാന്‍ മാത്രേ കത്തോലിക്കര്‍. അതിനു നല്ല ഉദാ: പോളന്ദ്, രഷ്യ
അതുകൊന്ദു പറയുബോല്‍ അങനെയ് അടചു പരയാതെയ്

പിന്നെ ജനാധിപത്യം കതി നില്‍ക്കുന്നു, സൌദി, ഇരാന്‍, മുതലായിടതു

സ്നേഹം

നിഖില്‍‍

One Swallow said...

കത്തോലിക്കരും എന്നല്ല, 'ജനാധിപത്യം എന്നു കേട്ടാല്‍ വിറളി പിടിക്കുന്ന’ കത്തോലിക്കരും എന്നാണ് പറഞ്ഞത്. അഡ്ജെറ്റീവ് കണ്ടില്ലെന്ന് നടിക്കല്ലെ. കേരളത്തിലെ കണ്ടെക്സ്റ്റിലാണ് അങ്ങനെ എഴുതിയത്. വിമോചനസമരം എന്നു കേട്ടിട്ടുണ്ടോ? ദേ ഈയിടെ പിന്നേം ഒന്ന് നോക്കിയില്ലേ? അച്ചന്മാരേം മറ്റും കെട്ടിച്ചു വിടാന്‍ വിമോചനസമരം നടത്താന്‍ പറ നിഖിലേ, അഭയയുടെ ആത്മാവിന് ശാന്തി കിട്ടട്ടെ.

RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ said...

കെട്ടിച്ചുവിട്ടാല്‍ അസുഖം മാറുമെങ്കില്‍ ളോഹക്കാര്‍ മാത്രമല്ല കാവിക്കാരും കുറെയുണ്ടു കേട്ടോ.

എല്ലാവരും കക്കും എന്നതു പിടിക്കപ്പെട്ട കള്ളനെ കാവലേല്‍പിക്കാന്‍ മതിയായ കാരണമായി തോന്നുന്നില്ല. തലയെണ്ണി പ്രാതിനിധ്യം തീരുമാനിക്കുമ്പോള്‍ കുറ്റവാളികളുടെ എണ്ണം നോക്കിയാല്‍പ്പോര ശിക്ഷിക്കപ്പെട്ടിട്ടുള്ളവരുടെ എണ്ണം നോക്കി വേണം അത്തരത്തില്‍ എത്രയെണ്ണത്തെ മന്ത്രിയാക്കണം എന്നു തീരുമാനിക്കാന്‍.

Anonymous said...

'വിമോചനസമരം എന്നു കേട്ടിട്ടുണ്ടോ? ദേ ഈയിടെ പിന്നേം ഒന്ന് നോക്കിയില്ലേ?'

ചേട്ടാ വിമോചനസമരം കതോലിക്കര്‍ മാത്രം നട്ടതിയ ഒരു സമരം ആണോ. മുസ്ലിം, നായരും ഉന്ദായിരുന്നു എന്നാനു എന്റെയു അരിവു.

പിന്നെ അഭയ കേസ്, ചേട്ട ഒരള്‍ക്കു ഒരു പറ്റു പറ്റി എന്നു വച്ചു ഒരു സമുഹം മുഴുവനും അനഗനെ ആണോ. Mar. Kundukulam, Fr. Gabriel (Amala Cancer Center) etc. സമുഹ നന്മക്കായി ജീവിതം മാറ്റി വച്ചവര്‍ ആണു.

പിന്നെ ഒരു Priest ഉം God Man അല്ല. അവരും മനുഷ്യര്‍ ആണു. എല്ലാരും സ്വന്തം ഇഷടതിനു Priest ആകുന്നതും അല്ല. ചേട്ടനു പറ്റോ ഒരു ജീവീതം മുഴുവന്‍ ഒരു Monk iney പൊലെ കഴിയാന്‍. അവരുട്ടെ ആ ത്യഗം എങ്കിലും consider ചെയ്യനം എലാരെയും ചേര്‍തു പറ്യുംബോല്‍.

കതോലിക്കര്‍ എന്നു പറഞാല്‍ ഒരു സമുഹം ആണു അല്ലതെ അച്ചന്മാര്‍ മാത്രം അല്ല ചേട്ടാ.

ഗുജാരാതില്‍ ഒരു വിഭാഗം ജനങ്‌ള്‍ കൊന്നൊടുക്കിയിട്ടും Modi അധികാരതില്‍ വന്നതും ജനാധിപത്യം കൊന്ദു തന്നെയ്

സ്നേഹം

നിഖില്‍‍

One Swallow said...

കാത്തോലിക് ചര്‍ച്ചും സി ഐ എയുമായിരുന്നു വിമോചനത്തിന്റെ പിന്നണി. കോട്ടയത്തെ മൂന്നാല് വക്കീലന്മാര് ചേര്‍ന്ന് മന്നത്ത് പത്മനാഭന്‍ എന്നൊരു നായരെക്കൊണ്ട് ചുടു ചോറ് വാരിച്ചു എന്നും പറയാം. പണമെല്ലാം പുറത്തൂന്ന് വന്നതാ. പുറത്തു വന്ന ഒരു കേസ് മാത്രമാണ് അഭയയുടേത്. ഞാന്‍ monk-ey ആയാല്‍ കടുക്കക്കഷായം മുടങ്ങാതെ കുടിക്കും. കെട്ടിക്കണ്ട, അതെങ്കിലും മുടങ്ങാതെ കുടിക്കാന്‍ പറ. അച്ചന്മാര് വിമോചിപ്പിക്കാന്‍ പറയുമ്പൊ കുര്‍ബാനയ്ക്കിറങ്ങി വരുന്ന എല്ലാ കുഞ്ഞാടുകളും ജനാധിപത്യ വിരുദ്ധര്‍ തന്നെ. അറിവില്ലായ്മ (നിഷ്ക്കളങ്കത)നാം കരുതുന്നതിനേക്കാള്‍ അപകടമാണ് പലപ്പോഴും. ഗുജറാത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ക്രിമിനല്‍ മനസ്സുണ്ടായിരുന്നപ്പോഴാണ് അവരുടെ മുഖ്യമന്ത്രി ക്രിമിനലായത്. അത് ജനാധിപത്യത്തിന്റെ ഒരു പോരായ്മയാണ്. നിര്‍ഭാഗ്യവശാല്‍ ഇതിനേക്കാള്‍ നല്ല ഒരു ഭരണസമ്പ്രദായം ഇപ്പോളില്ല. രാജേഷിന്റെ അനവസരത്തിലുള്ള മോഡസ്റ്റി ഞാന്‍ ഷെയര്‍ ചെയ്യുന്നില്ല. കണഠരര് മോഹനരും ഗുരുവായൂര് പുണ്യാഹം തളിച്ച തന്ത്രിയും സംസ്ഥാനഭരണത്തില്‍ ഇടപെടാന്‍ വരുന്നില്ല. അവരുടെ ഞരമ്പു കേസുകള്‍ക്ക് ചെറിയ ചികിത്സ മതി. കുഞ്ഞാടുകളെ മൊത്തം ഇറക്കി ജനാധിപത്യത്തെ വെല്ലുവിളിക്കല്‍ വേറെ കേസാണ്.

Anonymous said...

ചേട്ടാ

വിമോചനസമരം കത്തോലിക്കരുടെ മാതരം ആവസ്യമായിരുന്നോ. Education business നടതുന്ന എല്ലാരുദെയും ആവസ്യം ആയിരുന്നു.

നമ്മുടെ Govt. കള്ളു ഒന്നു ban ചെയ്തു നോക്കട്ടെ. അപ്പോള്‍ കാണം കള്ളിനെതെരെ പൊരുതിയ്യ ഒരു Saint പേരിലുള്ള കബ്നി ക്കാരു മഞ ഉദുപ്പും ഇട്ടു വരുന്നെ

S.N. Guru ഇരുന്ന ആ കസേരയ്യില്‍ ആസന്ന്ം വചു അതില്‍ മുളച് ആലിന്റെയ് തനലില്‍ ‘ഒരു ജാതി ഒരു മത്ം എന്നു പരഞു അവരും വരും

കണഠരര് മോഹനരും ഗുരുവായൂര് പുണ്യാഹം തളിച്ച തന്ത്രിയും സംസ്ഥാനഭരണത്തില്‍ ഇടപെടാന്‍ വരുന്നില്ല.
പക്ഷേ ഈ ഗുരുവിനു അതു വേണം.

Business അല്ലാതെ CIA um FBI um ഒന്നും ഇല്ല ചേട്ട ഇതില്‍

അതിനു കത്തോലിക്കനും നായരും ഈഴവനും മുസ്ലിം ഒന്നും ഇല്ല.

പിന്നെ ‘ഞാന്‍ monk-ey ആയാല്‍ കടുക്കക്കഷായം മുടങ്ങാതെ കുടിക്കും‘. പറയാം പക്ഷെ workout ആക്കാന്‍ വലരെ ബുധിമുട്ടാണു. അതാ ഞാനും ഈ അച്ചന്‍ പടതിനൊന്നും പൊകതെയ്

RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ said...

മീവല്‍,
ഞാന്‍ കാവിപ്പടയെക്കുറിച്ചു പറഞ്ഞതെങ്ങനെ വിനയമാകും? ചെങ്കോട്ടുകോണം സ്വാമി മുതല്‍ ചിന്മയാനന്ദനും കാഞ്ചി കാമകോടിയും വരെ രാമജന്മഭൂമിയിലും അയിത്തത്തിലും സ്ത്രീസമത്വപ്രശ്നങ്ങളിലും കൈകടത്തുന്നത്‌ അവര്‍ക്ക്‌ രാഷ്ട്രീയമായ ഉള്ളിലിരുപ്പുകളില്ലാതെയാണോ?

One Swallow said...

cia, fbi ellam verum business interestukal maathram nokkunna sthaapanagala. US Inc-yude oro divisions. ennal business interest matram anenki vendillarunnu. dheivavili kondaanu polum bushachayan iraqil yuddathinu vannathu. christian fundakalum zionistukalum kalikkunna kali ariyan matrubhumi weekliyil randu masam munpu nainan koshi ezthuthiya lekhanam vayikkanam. give email id, i shall send scanned copies. paavam sndp, sri lankayil polum oru branch illattha chocolatesine catholic churchinodu upamikkathe. bin laden muthal chenkottu konam vareyulla (via madani, chinman...)ella chidrasakthikaludeyum srustakkal ultimately aa axis thanne. oru eco system poleyaa ithu pravarthikkunne. kadalil uppu kalakkiyathu polum cia aanoyenna ende samshayam.

Anonymous said...

ജിഹാദ് എന്നു പറ്യുന്നതു പിന്നെ എന്താ ചേട്ടാ?

ജിഹാദ് എന്ന business നന്നായി ‘പച്ച’ പിടിചു വരുന്നുന്ദു. ഒറപ്പായും അതിനു ഒരു 'Competition' expect ചെയ്യാം

ഭാരതത്തില്‍ തന്നെ കേരളത്തില്‍ ഒഴികേ ഒരിടത്തും ഇല്ലാത്ത SNDP പിന്നെ ലങ്കയ്യില്‍ എവിടുന്നു ഉന്‍ഡാവും

പിന്നെ ലോകത്തില്‍ ഒരുവിധം നന്നായി 'Democracy' നടന്നു പോകുന്നതു തന്നെ മുസ്ലിം ഇതര രാജ്യങലില്‍ ആണു.

ചേട്ടാ ഈ 'Democracy' നല്ല നിലയില്‍ ഉള്ള ഒരു മുസ്ലിം രാജ്യം പരയാമ്മോ?

എതൊരു മുസ്ലിം ഇതര രാജ്യത്തില്‍ ചെന്നലും ചേട്ടനു കാണാം ആ ഒരു മുസ്ലിം സ്നേഹം.

ഈ കൊച്ചു രാജ്യത്തില്‍ പോലും അതിനു വലിയ change ഇല്ല.

നമ്മുടെ subject മാരി പോകുന്നു.

ഞാന്‍ ഇവിടെ comment ചെയ്തതു -'ജനാധിപത്യം എന്നു കേട്ടാല്‍ വിറളി പിടിക്കുന്ന കത്തോലിക്കരും ഉള്‍പ്പെടുന്ന ദൈവരാജ്യമാണ് ജനാധിപത്യം'. എന്ന 'Dialogue' കാരണം ആണു. ഞാന്‍ നേരത്ത പരഞ്ഞ് പോലെ കത്തോലിക്കര്‍ എന്നു പറ്ഞ്ഞാല്‍ അതു 'Priest' ആണെന്നു വിചാരിച്ചാല്‍ അതു വിവരക്കേടണു.

Anonymous said...

പിന്നേ മാത്രുഭൂമി,

ഇന്ന പത്രത്തിന്റെയ് കാര്യം ഓര്‍ക്കുബോള്‍ പന്ദു അതു മാത്രം വായിചിരുന്ന എന്നെ പോലുള്ളവര്‍ക്കു ഓക്കനം വരും.

ഒരു ഉലുപ്പും ഇല്ലാതെ ഓരോന്നും എഴുതും. ഒരു തെളിവും ഇല്ലാതെ. പിന്നെ വീക്കിലി ഒരു ഇമേജ് ഉന്‍ഡാക്കിയിട്ടുന്ദു. ഇപ്പോള്‍ അതും ഒരു മഞ നിറം

One Swallow said...

ജനാധിപത്യം എന്നു കേട്ടാല്‍ വിറളി പിടിക്കുന്ന കത്തോലിക്കര്‍ എന്നുദ്ദേശിച്ചത് വിമോചനത്തിന്റെ മനപ്പായസമുണ്ണുന്ന പ്രീസ്റ്റ്സിനേം അവര് പറയുമ്പൊ തെരുവിലിറങ്ങുന്ന കുഞ്ഞാടുകളേം. ഇപ്പോള്‍ ക്ലിയറായോ? വിമോചനിച്ചത് തെറ്റായിരുന്നെന്ന് ഫാദര്‍ വടക്കന്‍ മുതല്‍ ജസ്റ്റിസ് കെ. ടി. തോമസ് വരെ കുമ്പസാരിച്ചു. എന്നിട്ടും പ്രീസ്റ്റ്സ് പിന്നേം ഇറങ്ങുന്നതെന്ത്? തൃശൂര് കുഞ്ഞാടുകളും ഇറങ്ങി. ആട്ടെ, വിമോചനസമരത്തെപ്പറ്റി നിങ്ങടെ അഭിപ്രായമെന്താ? ജനാധിപത്യം ഇല്ലാത്ത സ്ഥലങ്ങളിലെ കാര്യമല്ല നമ്മള്‍ പറയുന്നത്, ജനാതിപത്യത്തിന്റെ വെല്ലുവിളികളെപ്പറ്റിയാണ്. ഭിന്ദ്രന്‍ വാലയുടെ അമ്മച്ചി ഇന്ദിരച്ചേച്ചിയാണെന്ന് അറിയാവുന്നതുപോലെ ബിന്‍ ലാദന്റെ അപ്പന്‍ ബുഷ്ഷച്ചായനാന്ന് അറിയാമ്മേലെ? (അച്ഛന്‍ ബുഷും മോന്‍ ബുഷും സെയിം സെയിം).

Anonymous said...

- “ജനാധിപത്യം എന്നു കേട്ടാല്‍ വിറളി പിടിക്കുന്ന കത്തോലിക്കര്‍ എന്നുദ്ദേശിച്ചത് വിമോചനത്തിന്റെ മനപ്പായസമുണ്ണുന്ന പ്രീസ്റ്റ്സിനേം അവര് പറയുമ്പൊ തെരുവിലിറങ്ങുന്ന കുഞ്ഞാടുകളേം“ -
എന്റെ business ല്‍ തൊടുബോള്‍ ഞാനും ഇരങും ഭായി. ഒരുപാടു പേരു അരിപിടിയും അധ്വാ‍നം കൊടുതു ഉന്ദാക്കിയതല്ലെ. അപ്പോള്‍ കത്തോലിക്കര്‍ ഇറങും. അതിനു NSS um MES um ഒക്കെ ഉണ്ഡാകും. അല്ലാതെ അതു ജനാധിപത്യം മുഴുവന്‍ അങു വിഴുങാനല്ല. ഇപ്പോള്‍ ക്ലിയറായോ?

ജനാധിപത്യം ഇല്ലാത്ത സ്ഥലങ്ങളിലെ കാര്യമല്ല നമ്മള്‍ പറയുന്നത്, ജനാതിപത്യത്തിന്റെ വെല്ലുവിളികളെപ്പറ്റിയാണ്.

കേരളത്തില്‍ ശരിക്കും വികസനം വരട്ടെ അപ്പോള്‍ പുറത്തു വരും ശരിക്കുള്ള വെല്ലുവിളിക്കാര്‍. ജിഹാദ് എന്ന business നന്നായി ‘പച്ച’ പിടിചു വരും ചേട്ടാ. ഇതുവരെ അങു North il ആയിരുന്നു അലംബു. ഇപ്പോള്‍ South ilum തുടങി Branch. കാരണം അവീടെ നന്നാവന്‍ തുടങി. 100% surety യ്യോടെ ഞാന്‍ പറയ്യാം ഒരു കത്തോലിക്കനും, ഹിന്ദുവും ജനാധിപത്യത്തെ എതിര്‍ക്കില്ല.

പൊന്നു ചേട്ടാ, പാര്‍ട്ടിക്കും പള്ളിക്കും ചില കാര്യങള്‍ മറക്കണമയിരുന്നു. അതിനു നമ്മുടെ നാറിയ മധ്യമങളെ കരുവാക്കി അവര്‍ ഒരു കളി കളിച്ചു. അല്ലാതെ ഒരാളും ജനാധിപത്യത്തെ വെല്ലുവിളിച്ചിട്ടില്ല. ഇപ്പോള്‍ വല്ല വാര്‍ത്ത് ഉന്ദൊ എന്നു നോക്കു.

കാലം മാറി ചേട്ടാ, പാര്‍ട്ടിക്കും പള്ളിക്കും നന്നായി അറിയാം നമ്മള്‍ ഒരെ നാണയത്തിന്റെയ് രന്ദു വശം ആണെന്നു, കത്തോലിക്കര്‍ക്കും അറിയാം ആരെ കൊള്ളനം ആരെ തള്ളണം എന്നു.

“ഭിന്ദ്രന്‍ വാലയുടെ അമ്മച്ചി ഇന്ദിരച്ചേച്ചിയാണെന്ന് അറിയാവുന്നതുപോലെ ബിന്‍ ലാദന്റെ അപ്പന്‍ ബുഷ്ഷച്ചായനാന്ന് അറിയാമ്മേലെ? (അച്ഛന്‍ ബുഷും മോന്‍ ബുഷും സെയിം സെയിം“

ഇതു സത്യയിട്ടും പുതിയ അറിവാണ്ണു.

One Swallow said...

ഈസിയായി നടപ്പാക്കാവുന്ന കാ‍പ്പിറ്റലിസവും ഈസിയല്ലാത്ത ഡെമോക്രസിയും നിങ്ങള്‍ മിക്സ് ചെയ്യല്ലെ. ക്യാപ്പിറ്റലിസം നടപ്പാക്കാന്‍ മനുഷ്യന്റെ ദുര മാത്രം മതി. എന്നെങ്കിലും അതിന് ക്ഷാമമുണ്ടായിട്ടുണ്ടൊ? ഭൂരിപക്ഷത്തിന്റെ ബിസിനസ് താല്‍പ്പര്യങ്ങളേക്കാള്‍ പ്രധാനം സാമൂഹ്യനീതിയാണ്. "Those who make peaceful revolution impossible will make violent revolution inevitable,” John F. Kennedy, in a speech at the White House, 1962

"If a free society cannot help the many who are poor, it cannot save the few who are rich." John F. Kennedy, inaugural address, January 20, 1961
പുതിയ വിമോചനസമരഭീഷണിയെപ്പറ്റി നിങ്ങള്‍ പറഞ്ഞത് ശരിയായിരിക്കും. എന്തിന് രണ്ടു വശമാക്കുന്നു - ഇപ്പൊ ഏതാണ്ട് ഒരു വശമാണ്. ബിസിനസ് താല്‍പ്പര്യവും മതതാല്‍പ്പര്യവും - എല്ലാം നോക്കണമെന്നു പറയുന്നത് അമിതസ്വാര്‍ത്ഥതയാണ്. ജനാധിപത്യമാകട്ടെ സ്വാര്‍ത്ഥതയുടെ വീഴ്ചയും (വിട്ടുവീഴ്ച!). എല്ലാവര്‍ക്കുമുള്ള ഇടം. മതവും രാഷ്ട്രീയവും ചേര്‍ന്നാല്‍ അപകടമാണ്. ബിസിനസും രാഷ്ട്രീയവും ചേര്‍ന്നാലും. മൂന്നും കൂടി ചേര്‍ത്ത് നാട്ടുകാരുടെ മെക്കിട്ട് കേറലാണ് സ്വകാര്യ സ്ക്കൂള്‍ മാനേജര്‍മാരും മറ്റും ചെയ്തത്.

വക്കാരിമഷ്‌ടാ said...

“ഭിന്ദ്രന്‍ വാലയുടെ അമ്മച്ചി ഇന്ദിരച്ചേച്ചിയാണെന്ന് അറിയാവുന്നതുപോലെ ബിന്‍ ലാദന്റെ അപ്പന്‍ ബുഷ്ഷച്ചായനാന്ന് അറിയാമ്മേലെ? (അച്ഛന്‍ ബുഷും മോന്‍ ബുഷും സെയിം സെയിം“

അതുകൊണ്ടല്ലേ അച്ഛന്റെ രണ്ടാം പുത്രനെന്തെങ്കിലും സ്വല്പം വിഷമം വരുമ്പോഴേ മൂത്തമോന്‍ ടേപ്പുമായി ഓടി വരുന്നത്. അപ്പോള്‍ പിന്നെ എല്ലാവരും കൂടി അനിയനെ ആശ്വസിപ്പിക്കും :)

Anonymous said...

ഹായി ചേട്ടാ,

1. ഈസിയായി നടപ്പാക്കാവുന്ന കാ‍പ്പിറ്റലിസവും ഈസിയല്ലാത്ത ഡെമോക്രസിയും നിങ്ങള്‍ മിക്സ് ചെയ്യല്ലെ. ക്യാപ്പിറ്റലിസം നടപ്പാക്കാന്‍ മനുഷ്യന്റെ ദുര മാത്രം മതി.

ഞാന്‍ പറഞ്ഞതില്‍ അങ്ങനെ ഒരു പോയിന്റ് ഇല്ലായിരുന്നു. പക്ഷെ ഇന്നു ഇവ ഒരു പോലെ തന്നെ ആണ്ണു. America തന്നെ ആണു അതിനു നല്ല example. Social Science ല്‍ വലരെ നന്നായി തന്നെ ഇതു എടുത്തു പറയ്യുന്നു. കാ‍പ്പിറ്റലിസവും ഈസിയല്ലാത്ത ഡെമോക്രസിയും ചേര്‍ന്ന ഒരു mix ആണു ലോകത്ത് എല്ലായിടത്തും നടക്കുന്നതു. അല്ലാതെ ചേട്ടന്‍ പരഞ്ഞ Poor Demovracy അല്ല. ഇതിനു സംശയം ഉന്ദെങ്കില്‍ Social Science പുസ്തകം നോക്കിയ്യാല്‍ മതി.

ഇനി നമ്മുടെ കാര്യത്തിലേക്കു വരാം.

2. “ഭൂരിപക്ഷത്തിന്റെ ബിസിനസ് താല്‍പ്പര്യങ്ങളേക്കാള്‍ പ്രധാനം സാമൂഹ്യനീതിയാണ്“

സഭ ബിസിനസ് താല്‍പ്പര്യങ്ങളും, സാമൂഹ്യനീതിയും ഒരുമിച്ചു തന്നെ കൊന്ദു പോകുന്നുന്ദ്. ചരിത്രം നോക്കിയ്യാല്‍ അതരിയാം. അതു എല്ലാരും എന്നും സമ്മതിക്കുന്നതും ആണു. കേരളത്തിന്റെ വിദ്യഭാസ പുരോഗതിയില്‍ തീര്‍ച്ചയും സഭക്കു മാന്യമായ്യ് പങ്കുന്ദ്.

3. “പുതിയ വിമോചനസമരഭീഷണിയെപ്പറ്റി നിങ്ങള്‍ പറഞ്ഞത് ശരിയായിരിക്കും.“

അപ്പോള്‍ ചേട്ടന്‍ മുന്‍പു പറഞ്ഞതു തെറ്റല്ലേ? - 'ജനാധിപത്യം എന്നു കേട്ടാല്‍ വിറളി പിടിക്കുന്ന കത്തോലിക്കരും ഉള്‍പ്പെടുന്ന ദൈവരാജ്യമാണ് ജനാധിപത്യം'

4. എന്തിന് രണ്ടു വശമാക്കുന്നു - ഇപ്പൊ ഏതാണ്ട് ഒരു വശമാണ്. ബിസിനസ് താല്‍പ്പര്യവും മതതാല്‍പ്പര്യവും - എല്ലാം നോക്കണമെന്നു പറയുന്നത് അമിതസ്വാര്‍ത്ഥതയാണ്.

ഇവിടെ മതതാല്‍പ്പര്യത്തിനേക്കാള്‍ ബിസിനസ് താല്‍പ്പര്യം ആണു. പീന്നെ പുറത്തു നിന്നും അതു പറയ്യാം ultimately നമ്മള്‍ എല്ലാരും അമിതസ്വാര്‍ത്ഥര്‍ തന്നെ ആണു. എന്റെ കാര്യത്തില്‍ 100% ഉറപ്പ്. ചേട്ടന്‍ ചിലപ്പോള്‍ വ്യതസ്തന്‍ ആയിരിക്കാം. ആണേല്‍ നല്ലതു.

5. ജനാധിപത്യമാകട്ടെ സ്വാര്‍ത്ഥതയുടെ വീഴ്ചയും (വിട്ടുവീഴ്ച!). എല്ലാവര്‍ക്കുമുള്ള ഇടം.

ചേട്ടന്‍ പറയുന്ന ജനാധിപത്യം Theory മാത്രം ആണ്ണു. ഞാന്‍ നേരത്തെ പരഞ്ഞല്ലൊ, അതൊന്നു നോക്കിയ്യാല്‍ അരിയാം.

6. മതവും രാഷ്ട്രീയവും ചേര്‍ന്നാല്‍ അപകടമാണ്. ബിസിനസും രാഷ്ട്രീയവും ചേര്‍ന്നാലും. മൂന്നും കൂടി ചേര്‍ത്ത് നാട്ടുകാരുടെ മെക്കിട്ട് കേറലാണ് സ്വകാര്യ സ്ക്കൂള്‍ മാനേജര്‍മാരും മറ്റും ചെയ്തത്.

എല്ലാവര്‍ക്കും അരിയാം അതു സത്യം ആണെന്നു. പക്ഷെ എല്ലാരും അതു പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കാരണം അമിതസ്വാര്‍ത്ഥതയാണ്. ഞാന്‍ ഒറ്റക്കു നിന്നാല്‍ ആര്‍ക്കും എന്നെ തെറി വിലിക്കാം, തൊഴിക്കാം. ഞാന്‍ ഒരു കൂട്ടത്തില്‍ ആണെങിലോ?
ഇതിന്റെ എറ്റവും നല്ല example ആണു Muslim League. ഒരു മിസ്രണം.

തമ്മില്‍ ഭേദം പാര്‍ട്ടിം പള്ളിം തന്നെ. രന്ദും നാടിനെ വിറ്റു കാഷു വേടിക്കില്ല. കുന്നംകുളം വിട്ടു പോയ്യാല്‍ മതി. വല്ലതും വേടിചതിനു ബാക്കി തരുന്ന പണം “ഞമ്മള്‍” തന്നെ അടിച്ചതയിരിക്കും. ഇതാണു ജനാധിപത്യം മാത്രം അല്ലാതെ മൊത്തമായ്യും ചില്ലര ആയ്യും വെല്ലുവിളി.

പീന്നെ ചേട്ടാ മറുപടി ഇതുപൊലെ Number ഇട്ടു പറഞ്ഞാല്‍ എനിക്കു ഉത്തരം പറയ്യാന്‍ എലുപ്പം ആയിരുന്നു. പറ്റുമെങ്കില്‍ മതി

Related Posts with Thumbnails