കൊള്ളിയെ കപ്പയാക്കിയ കേരളീയവത്കരണത്തെപ്പറ്റി പറഞ്ഞപ്പോള്‍ വള്ളുവനാടന്‍ ഭാഷ മാത്രം സംസാരിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുക വഴി എംടിയുടെയും ലോഹിതദാസിന്റേയും മീഡിയം കോംപ്ലക്ഷന് കൈകളാണ് കേരളീയവത്കരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ആരോ കമന്റിയിരുന്നല്ലൊ. അദ്ദേഹം വനിതയുടെ ഓണപ്പതിപ്പിലെ കാവ്യാ മാധവന്റെ ഇന്റര്‍വ്യൂ വായിക്കണം. (ചോദ്യം: നൊസ്റ്റാള്‍ജിയ തോന്നുന്നതെപ്പോഴാണ്? ഉത്തരം: ഒറ്റപ്പാലത്തു കൂടി യാത്ര ചെയ്യുമ്പോള്‍. എന്റെ കഥാപാത്രങ്ങളെല്ലാം ജീവിച്ച സ്ഥലമാണ്.) എങ്ങനെയുണ്ട്? അമ്പലവാസിഭാഷയില് സംസാരിക്കുന്ന പള്ളീലച്ചനെ (വീണ്ടും ചില, ഒടുവില്‍) കണ്ടപ്പോളുള്ള ഞെട്ടല്‍ ഇതു വായിച്ചപ്പോളാണ് മാറിയത്. ഇന്ത്യ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത് മൂന്നാല് ഒറ്റപ്പാലം മേനോന്മാരാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസില്‍ വായിച്ചിരുന്നു. എങ്കില്‍ തെക്ക് താഴെ കിടക്കുന്ന കേരളീയന് എന്തിന് അധികം പാലങ്ങള്‍? ഉടുക്കാനും നനയ്ക്കാനും പൊതയ്ക്കാനും കൂടി ഒന്നന്നെ ധാരാളം. യ്ക്ക് വയ്യ, നൊസ്റ്റാള്‍ജിയ വരണൂട്ടോ ന്റെ ചെറ്യൊപ്പളേ.
Wednesday, September 5, 2007
Subscribe to:
Post Comments (Atom)
9 comments:
എന്നാപ്പിന്നെ ഒറ്റപ്പാലത്തേക്കങ്ങ് താമസം മാറ്റിയാലോ? ;)
സ്വാഗതം സു
നന്ദി സുഹൃത്തേ
സ്നേഹപൂര്‍വ്വം
ഒറ്റപ്പാലത്തുകാരന്‍ നചികേത്
മാതൃഭൂമി ഹെഡ് ഓഫീസ് കോഴിക്കോടാണെങ്കിലും, അതിന്റെ അമരക്കാര്‍ കൂടുതലും മലപ്പുറം,പാലക്കാട് ജില്ലകളുള്‍പ്പെടുന്ന വള്ളുവനാട്ടുകാരായിരുന്നു. അതിലൂടെയാണ് ഈ വള്ളുവനാടന്‍ സാംസ്കാരിക അധിനിവേശം മലയാളഭാഷയില്‍ സംഭവിച്ചതെന്നു തോന്നുന്നു. കോണ്‍ഗ്രസ്സിനൊപ്പം സവര്‍ണ്ണതയുടെയും മുഖപ്പത്രമായിരുന്ന മാത്രുഭൂമി ...മറ്റൊരു ഭാഷ പ്രചരിപ്പിക്കാനിടയില്ലല്ലോ! മത്രുഭൂമിയുടെ സാഹിത്യവും അങ്ങിനെ വള്ളുവനാടനായി. എം ടി സിനിമയിലിറങ്ങിയപ്പോള്‍ വള്ളുവനാടന്‍ ഭാഷ മാത്രം നല്ല ഭാഷയായും,മറ്റുള്ളതെല്ലാം പ്രകൃത ഭാഷയുമായി. ഇനി പ്രാകൃത ഭാഷകളേ വള്ളുവനാടന്‍ ഭാഷയുടെ അടിമബോധത്തില്‍നിന്നും മോചിപ്പിക്കാന്‍ ബോധപൂര്‍വ്വം ശ്രമിക്കേണ്ടിയിരിക്കുന്നു.
(ഒരു വള്ളുവനാടനായ മലയാളി)
വേണ്ടാട്ട്വോ.. വള്ളുവനാടന്‍ ഭാഷേനെ കുറ്റം പറയണ്ടേരിന്നില്ല്യ. :-)
മുന്തിരിങ്ങ പുളിക്കും................. അല്ലെ ചിത്രകാരാ
കലാനിരൂപകന് ജോര്‍ജ്ജ് എസ് പോള്‍ നമ്പൂരി ഭാഷയില്‍ സംസാരിക്കുന്നതും നെടുമുടി വേണുവില്‍ നിന്ന് മധ്യതിരുവിതാംകൂര്‍ ശൈലി ഇതുവരെ കേള്‍ക്കാന്‍ സാധിക്കാത്തതും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
നെടുമുടിവേണുവിന്റെ മധ്യതിരുവിതാംകൂര്‍ ഭാഷ കേള്‍ക്കണമെങ്കില്‍ കള്ളന് പവിത്രന്, തകര എന്നെ പടങ്ങള്‍ കാണുക. എം. ടിയെപ്പോലെ തന്നെ, ഒരുപക്ഷേ അതിലും നന്നായി സ്വന്തം പ്രദേശത്തെ ഭാഷ "ഒട്ടും മസിലുപിടിക്കാതെ" മനോഹരമായി ഉപയോഗിച്ചതിന്റെ അംഗീകാരം പത്മരാജനു കിട്ടിയിട്ടുണ്ടോ എന്നു സംശയമാണ്.
അതു ശരിയാ, മുന്തിരിത്തോപ്പിലെ വിനീതിന്റെ ഡബ്ബിംഗ് കേട്ട് അത്ഭുതപ്പെട്ടതാ ഞാന്‍. അതേസമയം തൂവാനതുമ്പികളിലെത്തുമ്പൊ ലാലിനെക്കൊണ്ട് തൃശൂര്‍ഭാഷ പറയപ്പിച്ചു. ലാല്‍ അയാളുടെ മൊണൊട്ടൊണസ് ഗദ്ഗദമില്ലാതെ ഡയലോഗ് പറയുന്ന സിനിമകള്‍ പത്മരാജന്റേതു പോലെ ചിലതു മാത്രം. പത്മരാജന് - അയാളാണ് ഗ്രേറ്റ് മലയാളി സിനിമാക്കാരന്
Post a Comment