Thursday, September 6, 2007

ചൈനീസ് അധിനിവേശം സിനിമയിലും


യാദൃശ്ചികമെന്ന് നമ്മള്‍ കരുതുന്ന ഒരുപാട് കാര്യങ്ങള്‍ അത്രത്തോളമൊന്നും യാദൃശ്ചികമല്ല. മൊബൈല്‍ ഫോണ്‍ പ്രചാരത്തിലിരുന്ന കാലത്തായിരുന്നെങ്കില്‍ പ്രിയദര്‍ശന് വന്ദനം എന്ന സിനിമയുടെ ക്ലൈമാക്സ് ഒരു പക്ഷേ ശുഭപര്യവസായിയായി പ്ലാന്‍ ചെയ്യേണ്ടി വന്നേനെ. (സ്വിച്ച്ഡ് ഓഫ്, ഔട്ട്റ്റ് ഓഫ് റേഞ്ച് തുടങ്ങിയ രസംകൊല്ലികളെ പ്രതീക്ഷിച്ചാണ് ഒരു പക്ഷേ). മൊബൈല്‍ ഫോണ്‍ നമ്മുടെയെല്ലാം ജീവിതത്തില്‍ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ ആലോചിച്ചു നോക്കൂ - പൊതുവായ മാറ്റങ്ങളല്ല, മാറ്റിമറിച്ചിട്ടുള്ള ചില നിര്‍ണായകന്‍ സംഭവങ്ങള്‍). ഒരു അറബിക്കഥ എന്ന സിനിമയിലെ നായികയായി ഷാങ്ങ് ഷു മിന്‍ എന്ന ചൈനീസ് പെണ്‍കുട്ടി അഭിനയിച്ചത് അതിലെ നായകന്‍ മുകുന്ദന്‍ ക്യൂബാ മുകുന്ദനായതുകൊണ്ടു മാത്രമല്ല, മലയാളികള്‍ ലക്ഷക്കണക്കിന് ജീവിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ ചൈനക്കാരും കണ്ടമാനം ജീവിക്കാനെത്തിയിരിക്കുന്നതുകൊണ്ട്, ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു കഥ ആലോചിക്കുമ്പോള്‍ അത് സ്വാഭാവികമായതുകൊണ്ടു കൂടിയാണ്. ഇന്ത്യയും ചൈനയും മല്ലടിക്കുന്ന ആഗോള ഗോദായില്‍ ചൈനയുടെ പെര്‍ഫോമന്‍സിനെ സൂപ്പര്‍ബ് എന്നു വിളിക്കാതെ വയ്യ. കമ്മ്യൂണിസം കയറ്റുമതി ചെയ്തിരുന്നു എന്ന് ആരോപിക്കപ്പെട്ടിരുന്ന ചൈന ഇപ്പോള്‍ അന്ധവിശ്വാസങ്ങള്‍ വരെ കയറ്റുമതി ചെയ്യുന്നു. ഭാരതീയ ജ്യോതിഷവും വാസ്തുവും ലോകമര്‍ക്കറ്റില്‍ മരുന്നിനു മാത്രമുള്ളപ്പോള്‍ ഇയര്‍ ഓഫ് റാറ്റ്, ഫെങ്ങ്ഷൂയ് എന്നെല്ലാം പറഞ്ഞ് ചൈന പോക്കറ്റുകള്‍ തൂത്തുവാ‍രുന്നു.(എന്തിന് ഗൂഗ് ള്‍ പോലും ചൈനീസ് ജ്യോതിഷമല്ലെ പ്രചരിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നത് - അതാണ് ഞാനെന്റെ ബ്ലോഗര്‍ പ്രൊഫൈല്‍ മുഴുവനാക്കാത്തെ). റിലാക്സേഷന്‍ തെറാപ്പി എന്നെല്ല്ലാം പാക്ക് ചെയ്തിട്ടും ആയുര്‍വേദം വേണ്ടത്ര ക്ലച്ച് പിടിച്ചില്ല. അക്യൂപങ്ചര്‍ ചീറ്റിപ്പോയപ്പോള്‍ ചൈനക്കാരോ,അവര്‍ ഫുട് & ബോഡി മസാജിംഗ് ഇറക്കി. പറഞ്ഞു വരുന്നത് ഇതാണ് - നമ്മുടെ കാവ്യാ മാധവന് കിട്ടേണ്ട എത്രയോ ലക്ഷം രൂപ (അങ്ങനെ കൊച്ചി റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റിലും മറ്റും ഇറങ്ങേണ്ടിയിരുന്ന എത്രയോ ലക്ഷം രൂപ) കെ. മുരളീധരന്‍ പറയാറുള്ള ആഗോളപ്രതിഭാസം കാരണം (ഇവിടെ ചൈനാവത്കരണം) ഒരു ചീനക്കാരിക്ക് പോയി. അത് നിര്‍മാതാവിന്റെയോ കഥാകൃത്തിന്റെയോ തെറ്റല്ല, യാദൃശ്ചികവുമല്ല - ആഗോളസാഹചര്യങ്ങളുടെ അവസ്ഥയാണ്. അതുകൊണ്ട് എം പി നാരായണപിള്ളയുടെ ശൈലിയില്‍ പറഞ്ഞാല്‍ ഭാവനയും മീരയുമെല്ലാം സൂക്ഷിച്ചോ‍ളുക. ചീനക്കാരികള്‍ വിചാരിച്ചാല്‍ അവര്‍ വീട്ടിലിരിക്കേണ്ടി വരും.

7 comments:

സുല്‍ |Sul said...

നിന്നെക്കൊണ്ട് തോറ്റു മച്ചാ :)
-സുല്‍

സാല്‍ജോҐsaljo said...

സത്യം സുല്ലേ..

കൊള്ളാമല്ലോ ഇഷ്ടാ...

വള്ളുവനാടന്‍ said...

അത് കലക്കി

Hiran Venugopalan said...

എങ്ങനേയും ചിന്തിക്കാമൊ? അപാരം .... കലക്കി.....

ഏ.ആര്‍. നജീം said...

ഹഹാ..
ചൈനീസ് "ഐറ്റംസ് ചീപ്പ് ആന്റ് ബെസ്റ്റ് (ബെസ്റ്റ്..!)"ആയതു കൊണ്ടാ ഇത്രയും ചിലവാകുന്നത്. അല്ലാതെ അതിന്റെ ഗുണം കൊണ്ടാല്ലന്നാ തോന്നുന്നത്. (ഇലക്‌ട്രോണിക് സാധനം മുതല്‍ എല്ലാം )
അപ്പോ നമ്മുടെ കാവ്യക്ക് കൊടുക്കേണ്ടുന്നതിന്റെ പകുതി പോലും കൊടുത്തു കാണില്ലെന്നേ

Anonymous said...

എന്തരഡൈ മണ്ടാ ... ഈ ബ്ലോഗു പരിപാടി നിറുതാറായിലെടൊ?

Anonymous said...

Are you trying to prove that One Swallow can still make a summer of difference? Lol. Otta problem with Kavya Madhavan: Aaa pandaram cycle chavittunnathu onnalochichu nokooo!

Related Posts with Thumbnails